പഴഞ്ഞി മാർ ബാസേലിയോസ് സ്കൂളിൽ കിന്റെർഗാർട്ടൻ ഗ്രാജുവേഷൻ സെറിമണി ബസേലിയൻ സ്റ്റാർസ് 2കെ24 സംഘടിപ്പിച്ചു

പഴഞ്ഞി മാർ ബാസേലിയോസ് സ്കൂളിൽ കിന്റെർഗാർട്ടൻ ഗ്രാജുവേഷൻ സെറിമണി ബസേലിയൻ സ്റ്റാർസ് 2കെ24 സംഘടിപ്പിച്ചു

പഴഞ്ഞി മാർ ബാസേലിയോസ് സ്കൂളിൽ ബസേലിയൻ സ്റ്റാർസ് കിന്റെർഗാർട്ടൻ ഗ്രാജുവേഷൻ സെറിമണി നടത്തി. 2023 - 2024 അദ്ധ്യയന വർഷത്തിൽ കിന്റെർഗാർട്ടൻ പഠനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ക്യാപ്പിങ് സെറിമണിയും സ്കൂൾ മാനേജർ ഫാ. ജോൺ ഐസക് ഉദ്ഘാടനം നിർവഹിച്ചു. സഹവികാരി ഫാ. ആന്റണി പൗലോസ് ഗ്രാജുവേഷൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ ജീബ്ലസ് ജോർജ്, സ്റ്റാഫ്‌ സെക്രട്ടറി ഫെമി വർഗ്ഗീസ്, കെ ജി കോർഡിനേറ്റർ ഷിന്റു, രമ്യാ സുനീഷ്, മറീന ബിജു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അധ്യാപകരായ ഷാനിബ റസാഖ്, വിന്ധ്യയ എന്നിവർ നേതൃത്വം നൽകി. കുട്ടികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
Previous Post Next Post