ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ മെല്‍ത്തോ – 2024 എന്ന പേരില്‍ നടത്തുന്ന ദൈവവചന പ്രഘോഷണത്തിനും ഉപവാസധ്യാനയോഗത്തിനും തുടക്കമായി. ബുധന്‍, വ്യാഴം, നാല്പതാം വെള്ളി എന്നീ ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകീട്ട് 3 മണി വരെ നടക്കുന്ന യോഗങ്ങള്‍ക്ക് ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ അങ്കണമാണ് വേദിയാകുന്നത്. കുന്നംകുളം ഭദ്രാസന സെക്രട്ടറി റവ.ഫാ. ജോസഫ് ചെറുവത്തൂര്‍ ഉദ്ഘാടനം ചെയ്തു. യോഗങ്ങളുടെ ആരംഭ ദിവസമായ ബുധനാഴ്ച ഫാ. സിജു സഖറിയ മാവേലിക്കരയാണ് ധ്യാനയോഗം നയിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഫാ. ഷിബു ടോം വര്‍ഗ്ഗീസ് തിരുവല്ല, ഫാ. വര്‍ഗ്ഗീസ് മാത്യു അട്ടപ്പാടി എന്നിവര്‍ ധ്യാനയോഗം നയിക്കും. ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാന പ്രസിഡന്റ് റവ. ഫാ. വി.എം സാമുവേല്‍, വൈസ് പ്രസിഡന്റ് റവ.ഫാ. ജോസഫ് ജോര്‍ജ്ജ്, സെക്രട്ടറി ജെഹിന്‍ ജേക്കബ്, കണ്‍വീനര്‍ അഡ്വ. കെസ്വിയ കെ ഷാജു എന്നിവര്‍ നേതൃത്വം നല്‍കി.