വീട് കുത്തിത്തുറന്ന് 17 പവന്‍ സ്വര്‍ണം കവര്‍ന്നു
പാലക്കാട് | പാലക്കാട് മാത്തൂര്‍ തണ്ണീരങ്കാട് വീട് കുത്തിത്തുറന്ന് 17 പവന്‍ സ്വര്‍ണം മോഷ്ടിച്ചു. തണ്ണീരങ്കാട് വീട്ടില്‍ സഹദേവന്‍-ജലജ ദമ്പതിമാരുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് മോഷണം നടന്നത്. ചൊവ്വാഴ്ച വൈകീട്ടോടെ സഹദേവനും ജലജയും വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം ശ്രദ്ധയില്‍പ്പെടുന്നത്.