എ എ പിയുടെ ദേശീയ ആസ്ഥാനം ജൂണ്‍ 15നകം ഒഴിയണം; ഉത്തരവിട്ട് സുപ്രീം കോടതി

എ എ പിയുടെ ദേശീയ ആസ്ഥാനം ജൂണ്‍ 15നകം ഒഴിയണം; ഉത്തരവിട്ട് സുപ്രീം കോടതി

ന്യൂഡല്‍ഹി | കൈയേറ്റ ഭൂമിയില്‍ സ്ഥിതിചെയ്യുന്ന ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ ആസ്ഥാനം ജൂണ്‍ 15നകം ഒഴിയണമെന്ന് സുപ്രീം കോടതി. റോസ് അവന്യുവിന് സമീപമുള്ള കെട്ടിടം ഒഴിയാനാണ് കോടതി നിര്‍ദേശം. കൈയേറ്റ ഭൂമിയിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്നു കണ്ടാണ് നടപടി. ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് എഎപിക്ക് അധിക സമയം കോടതി അനുവദിച്ചിരിക്കുന്നത്

ജില്ലാ കോടതി വിപുലീകരിക്കുന്നതിനായി ഡല്‍ഹി ഹൈക്കോടതിക്ക് അനുവദിച്ച സ്ഥലത്താണ് എഎപി ഓഫീസ് സ്ഥിതി ചെയ്യുന്നത് എന്ന് ചൂണ്ടികാട്ടിയാണ് സുപ്രീം കോടതി സ്ഥലം ഒഴിയാന്‍ ഉത്തരവിട്ടത്.

ഓഫീസിനായി ഭൂമി അനുവദിക്കുന്നതിനായി ലാന്‍ഡ് ആന്‍ഡ് ഡെവലപ്‌മെന്റ് ഓഫീസിനെ സമീപിക്കാനും എഎപിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു.എഎപിയുടെ അപേക്ഷ നാലാഴ്ചയ്ക്കകം പരിഗണിക്കാന്‍ ലാന്‍ഡ് ആന്‍ഡ് ഡെവലപ്‌മെന്റ് ഓഫീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിശ്ചിത സമയത്തിനകം തീരുമാനം അറിയിക്കാനും വകുപ്പിനോട് കോടതി ആവശ്യപ്പെട്ടു
Previous Post Next Post