150 - താമത് പുസ്തക ചർച്ചയും വിജ്ഞാന വികസന സദസ്സും ഞായറാഴ്ച നടക്കും
ചങ്ങരംകുളം സാംസ് കാരിക സമിതി ഗ്രന്ഥശാല നടത്തി വരുന്ന പുസ്തക ചർച്ചയുടെ 150 -താമത് ചർച്ച ഞായറാഴ്ച 4 മണിക്ക് പന്താവൂർ പരമേശ്വരൻ നമ്പൂതിരി മാസ്റ്റർ സ്മാരകലൈബ്രറി ഹാളിൽ വെച്ച് നടക്കും.കവി എടപ്പാൾസി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്യും.സോമൻ ചെമ്പ്രേത്ത് ആമുഖ പ്രഭാഷണം നിർവ്വഹിക്കും. എം ടി യുടെ രണ്ടാമൂഴമാണ് പുസ്തകം.പിഎന്‍ കൃഷ്ണൻ നമ്പൂതിരി,പികെ രാജൻ,കെവി ഇസ്ഹാഖ്,കെവി ശശീന്ദ്രൻ,പിഎസ് മനോഹരൻ,എഎം ആര്യാദേവി,എം എം ബഷീർ,കെപി തുളസി എന്നിവർ പങ്കെടുക്കും.