ലോറികളില്‍ കടത്തുകയായിരുന്ന 14.70 ലക്ഷം രൂപ തിരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടികൂടി

ലോറികളില്‍ കടത്തുകയായിരുന്ന 14.70 ലക്ഷം രൂപ തിരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടികൂടി
ചെന്നൈ | ലോറികളില്‍ കടത്തുകയായിരുന്ന കണക്കില്‍പ്പെടാത്ത പണം തിരഞ്ഞെടുപ്പ് പ്രത്യേക സ്‌ക്വാഡ് പിടികൂടി. ഗൂഡല്ലൂര്‍ കോഴിപ്പാലത്ത് നടന്ന പരിശോധനയില്‍ 14.70 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. ഇന്നലെ രാവിലേയും വൈകുന്നേരവുമായി നടത്തിയ പരിശോധനയിലാണ് പണം കണ്ടെടുത്തത്.

കേരളത്തില്‍നിന്നും കര്‍ണാടകത്തിലേയ്ക്ക് പോയ ലോറികളില്‍നിന്നാണ് പണം കണ്ടെടുത്തത്. ലോറികളും അതിലുണ്ടായിരുന്ന നാലുപേരെയും പ്രത്യേക സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു. തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നതോടെ അതിര്‍ത്തി പ്രദേശങ്ങള്‍ വഴി അനധികൃതമായി പണമൊഴുക്കുണ്ടാകുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രത്യേക പരിശോധന.പിടികൂടിയ തുക ആര്‍ഡിഒ സെന്തില്‍കുമാറിന് ഉദ്യോഗസ്ഥര്‍ കൈമാറി
Previous Post Next Post