പഴഞ്ഞി മാര്‍ ബസേലിയോസ് സ്‌കൂളിന്റെ 130-ാം വാര്‍ഷികാഘോഷം ബുധനാഴ്ച വൈകീട്ട് 5മണിക്ക് നടക്കും.

 


പഴഞ്ഞി മാര്‍ ബസേലിയോസ് സ്‌കൂളിന്റെ 130-ാം വാര്‍ഷികാഘോഷം ബുധനാഴ്ച വൈകീട്ട് 5മണിക്ക് നടക്കും.

പഴഞ്ഞി മാര്‍ ബസേലിയോസ് സ്‌കൂളിന്റെ 130-ാം വാര്‍ഷികാഘോഷം ബുധനാഴ്ച വൈകീട്ട് 5മണിക്ക് നടക്കും. വിളംബര ഘോഷയാത്രയോടെ ആരംഭിക്കുന്ന വാര്‍ഷികാഘോഷം സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോണ്‍ ഐസക്കിന്റെ അധ്യക്ഷതയില്‍ കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡണ്ട് ഇ.എസ് രേഷ്മ ഉദ്ഘാടനം ചെയ്യും. പ്രശസ്ത ഗാനരചയിതാവ് ബി. കെ ഹരിനാരായണന്‍ മുഖ്യാതിഥിയാകും. എല്‍.എസ്.എസ് നേടിയ ആദിദേവ് പി എച്ച്, കാലിക്കറ്റ് സര്‍വകലാശാല എം.എസ്.സി മൈക്രോബയോളജിയില്‍ ഒന്നാം റാങ്ക് നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥി റിയ പി റോയ് മറ്റു ഉന്നത വിജയം നേടിയവരെയും അനുമോദിക്കും . സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ സഹ വികാരി ഫാദര്‍ ആന്റണി പൗലോസ് സമ്മാനദാനം നിര്‍വഹിക്കും. കുന്നംകുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ മൊയ്തീന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.കെ ഹരിദാസന്‍ മറ്റ് ജനപ്രതിനിധികള്‍, പിടിഎ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.


Previous Post Next Post