എടപ്പാളിൽ കെഎസ് ആർ ടി സി ബസും വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 10 പേർക്ക് പരിക്ക്.
എടപ്പാൾ: മേൽപ്പാലത്തിൽ കെഎസ്ആർടിസി ബസും വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. വാൻ ഡ്രൈവർ പാലക്കാട് സ്വദേശി രാജേന്ദ്രൻ (50) ആണ് മരണപ്പെട്ടത്. പരിക്കേറ്റ
പത്തോളം പേരെ എടപ്പാളിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ച നാലോടെയാണ് അപകടം.
തൃശൂർ ഭാഗത്ത് നിന്ന് എത്തിയ കെ എസ് ആർ ടി സി ബസും എതിർ ദിശയിൽ വന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.