ആറ് ഏക്കറില്‍ തണ്ണിമത്തന്‍ വിളയിച്ച് 100 മേനി വിളവുമായി എറവക്കാട് സ്വദേശി

ആറ് ഏക്കറില്‍ തണ്ണിമത്തന്‍ വിളയിച്ച് 100 മേനി വിളവുമായി എറവക്കാട് സ്വദേശി

ചങ്ങരംകുളം:ആറ് ഏക്കര്‍ വയലില്‍ തണ്ണിമത്തന്‍ കൃഷിയിറക്കി വിജയക്കൊയ്ത്ത് നടത്തുകയാണ് എറവക്കാട് സ്വദേശിയായ യുവാവ്.കപ്പൂര്‍ പഞ്ചായത്തിലെ എറവക്കാട് പാടശേഖരത്തിലാണ് എറവക്കാട് സ്വദേശിയായ കുണ്ടുപാടത്ത് സെഫീറും സുഹൃത്തുക്കളും ചേര്‍ന്ന് തണ്ണിമത്തന്‍ കൃഷിയിറക്കിയത്.പ്രതികൂല കാലാവസ്ഥയിലും പ്രതിസന്ധികളെ തരണം ചെയ്തിറക്കിയ കൃഷിയില്‍ മികച്ച വിളവ് ലഭിച്ചതിന്റെ നിര്‍വൃതിയിലാണ് സെഫീര്‍.തണ്ണിമത്തന്‍ കൃഷിയുടെ വിളവെടുപ്പ് രണ്ട് ഘട്ടങ്ങളിലായി എറവക്കാട് പാടശേഖരത്ത് വച്ച് നടന്നു. നാട്ടുകാരും സുഹൃത്തുക്കളും ജനപ്രതിനിധികളും ചേര്‍ന്ന് ആഘോഷമാക്കിയാണ് വിളവെടുപ്പിന് തുടക്കം കുറിച്ചത്.ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശിവന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് കപ്പൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെവി ആമിനക്കുട്ടി അധ്യക്ഷത വഹിച്ചു.വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ധീന്‍ കളത്തില്‍ ഉദ്ഘാടനം ചെയ്തു.തൃത്താല ബ്ളോക്ക് പഞ്ചായത്ത് മെമ്പര്‍ മുഹമ്മദ് റവാഫ്, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലി കുമരനല്ലൂര്‍ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.സുഹൃത്തുക്കളായ ഹരിഗോവിന്ദന്‍,റസാക്ക്,ശരത്ത്,മൊയ്തുണ്ണി,രവി,നസീര്‍,ഷാജി
അടക്കമുള്ള സുഹൃത്തുക്കള്‍ ഒപ്പം നിന്നത് കൊണ്ട് കൃഷിക്ക് നല്ല രീതിയില്‍ വിളവ് ലഭിക്കാന്‍ സഹായകമായതെന്ന് സെഫീര്‍ പറഞ്ഞു.കൃഷി ചെയ്യുന്നതിനുള്ള സ്ഥലം വിട്ട് തന്ന മൂസ,പ്രകാശന്‍ എന്നിവരോടും,മികച്ച വിളവെടുപ്പിന് ഒപ്പം നിന്ന കൃഷി വകുപ്പ് ഉദ്ധ്യോഗസ്ഥരുടും ഗ്രാമപഞ്ചായത്ത് ഭാരവാഹികളോടും സഫീര്‍ നന്ദി അറിയിച്ചു
Previous Post Next Post