വെളിയംകോട് പഴഞ്ഞിയിൽ വൻ കഞ്ചാവ് വേട്ട ഇന്നോവയിൽ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവുമായി 6 പേർ പിടിയിൽ

വെളിയംകോട് പഴഞ്ഞിയിൽ വൻ കഞ്ചാവ് വേട്ട ഇന്നോവയിൽ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവുമായി 6 പേർ പിടിയിൽ

പൊന്നാനി:ഇന്നോവയിൽ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവുമായി 6 പേർ പിടിയിലായി.രഹസ്യ വിവരത്തെ തുടർന്ന് മലപ്പുറം എസ്പിക്ക് കീഴിലെ സ്പെഷൽ സ്ക്വോഡിന്റെയും പെരുമ്പടപ്പ് പോലീസിന്റെയും സംയുക്ത പരിശോധനയിലാണ് ഇന്നോവ കാറിൽ ബാഗിൽ സൂക്ഷിച്ച നിലയിൽ കൊണ്ട് വരികയായിരുന്ന കഞ്ചാവ് പിടികൂടിയത്.വിശാഖപട്ടണത്ത് നിന്ന് കൊയമ്പത്തൂർ വഴി പാലപ്പെട്ടി ഭാഗത്തേക്ക് വിതരണത്തിനായി എത്തിച്ച കഞ്ചാവാണ്അന്വേഷണ സംഘം പിടികൂടിയത്.പെരുമ്പടപ്പ് ഐരൂർ സ്വദേശികളായ പവിത്ത്(26)സാലിഹ്(26)ഷെഫീക്ക് (28)ഷെബീർ(28)സെലീം(26)സുമേഷ് (25)എന്നിവരാണ് പിടിയിലായത്.പിടിയിലായവരെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കും.
Previous Post Next Post