ടാലെന്റ് വേവ്’24 തൊഴില്‍മേള നാളെ നടക്കും.


കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യയോജന പദ്ധതിയും കേരളം നോളേജ് ഇക്കോണമി മിഷനും സംയുക്തമായി നടത്തുന്ന ടാലെന്റ്‌റ് വേവ്’24 തൊഴില്‍മേള നാളെ നടക്കും. ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയിലേക്കുള്ള മൊബിലൈസഷന്‍ ക്യാമ്പ്, ഐ.ഇ.സി ക്യാമ്പയിന്‍ എന്നിവ വടക്കാഞ്ചേരി അനുഗ്രഹ ഓഡിറ്റോറിയത്തിലാണ് സംഘടിപ്പിക്കുന്നത്. വിവിധ മേഖലകളില്‍ നിന്നുള്ള തൊഴില്‍ ദാതാക്കള്‍ പങ്കെടുക്കും. 18 മുതല്‍ 45 വയസ്സ് വരെയുള്ള ഉദ്യോഗാര്‍ഥികള്‍ക്കു പങ്കെടുക്കാം. രാവിലെ 8:30 മുതല്‍ 11:00 വരെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടക്കും.രജിസ്‌ട്രേഷന്‍ സൗജന്യമായിരിക്കും ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയുടെ 5 കോപ്പികള്‍ കരുതണമെന്നും സംഘാടകര്‍ അറിയിച്ചു.
Previous Post Next Post