ലോക ജല ദിനത്തിന്റെ ഭാഗമായി പി എസ് എം ഡെൻ്റൽ കോളേജിൽ പറവകൾക്കായി സ്നേഹ തണ്ണീർ കുടം സ്ഥാപിച്ചു

ലോക ജല ദിനത്തിന്റെ ഭാഗമായി പി എസ് എം ഡെൻ്റൽ കോളേജിൽ പറവകൾക്കായി സ്നേഹ തണ്ണീർ കുടം സ്ഥാപിച്ചു

ലോക ജല ദിനത്തിന്റെ ഭാഗമായി പി എസ് എം ഡെൻ്റൽ കോളേജിൽ പറവകൾക്കായി സ്നേഹ തണ്ണീർ കുടം സ്ഥാപിച്ചു. എല്ലാ വർഷവും മാർച്ച് 22 നു ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ലോക ജലദിനം ആചരിച്ചു വരുന്നു. ജലത്തിൻ്റെ പ്രാധാന്യം മനസിലാക്കുന്നതിനും ജലം പാഴാക്കുന്നത് ഒഴിവാക്കുന്നതിനും കൂടിയാണ് ഈ ദിനം ആചരിക്കുന്നത്. തുടർച്ചയായി എല്ലാ വർഷങ്ങളിലും പ്രകൃതി സംരക്ഷണ സംഘം ജലദിനം ആചരിക്കാറുണ്ട്. പി എസ് എം ഡെൻ്റൽ കോളേജും പ്രകൃതി സംരക്ഷണ സംഘം കേരളവും സംയുക്തമായി അക്കിക്കാവ് പി എസ് എം ഡെൻ്റൽ കോളേജ് ക്യാമ്പസിൽ സംഘടിപ്പിച്ച ജല ദിനത്തിൻ്റെ ഉദ്ഘാടനം പി എസ് എം ഡെൻ്റൽ കോളേജ് ഡയറക്ടർ അബ്ദുൾ റഹ്മാൻ നിർവ്വഹിച്ചു. പ്രകൃതി സംരക്ഷണ സംഘം പാലക്കാട് ജില്ലാ സെക്രട്ടറി പ്രദീപ് ചെറുവശ്ശേരി അധ്യക്ഷത വഹിച്ചു. 

എക്സൈസ് പ്രിവൻ്റീവ് ഓഫീസർമാരായ എസി ജോസഫ്, ലത്തീഫ് കെ മുഖ്യ സന്ദേശം നൽകി. പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന സെക്രട്ടറി ഷാജി തോമസ് എൻ പദ്ധതി വിശദീകരണം നടത്തി. സ്നേഹ തണ്ണീർകുടം 2024 പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ ബ്രോഷർ പ്രകൃതി സംരക്ഷണ സംഘം ജില്ലാ വൈസ് പ്രസിഡൻ്റ് ബീനാ ദിനേശൻ കൈമാറി. ലോക വന ദിനത്തിൻ്റെ ഭാഗമായി പ്രകൃതി സംരക്ഷണ സംഘം കുന്നംകുളം ഏരിയാ കമ്മിറ്റിയംഗം അനിൽ കെ ജോസ് വൃക്ഷ തൈ കോളേജ് പ്രതിനിധികൾക്ക് കൈമാറി. ഡോക്ടർ അനിസ് അഹമദ് (ഹെഡ് ഓഫ് ഡിപ്പാർട്ട് മെൻ്റ്), ഡോ. രാഹുൽ ആർ (യൂണിയൻ സ്റ്റാഫ് അഡ്വൈസർ), ഡോ. ഫ്രഡിൻ (യൂണിയൻ ചെയർമാൻ), ഡോ. അജിത് ജിമ്മി, വി എൽ ജയ്ലാൽ (പി ആർ ഒ) തുടങ്ങിയവർ പ്രസംഗിച്ചു.

Previous Post Next Post